SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ജനകീയ സമര നേതാക്കളുടെ സംഗമം നാളെ തൃശൂരില്‍- 2019 ജൂലൈ 6ന്, സാഹിത്യ അക്കാദമി തൃശൂര്‍
SDPI
04 ജൂലൈ 2019

തൃശൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) രൂപീകരണത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ജനകീയ സമര നേതാക്കളുടെ ഒത്തുചേരല്‍ നാളെ (ജൂലൈ 6ന്) തൃശൂരില്‍ നടക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശപ്പില്‍ നിന്നു മോചനം ഭയത്തില്‍ നിന്നു മോചനം എന്ന മുദ്രാവാക്യമുയര്‍ത്തി മര്‍ദ്ദിത ജനതയുടെ രാഷ്ട്രീയ ശാക്തീകരണവും അധികാര പങ്കാളിത്തവും ലക്ഷ്യം വച്ച് യഥാര്‍ത്ഥ ബദല്‍ രാഷട്രീയമാണ് എസ്.ഡി. പി.ഐ രാജ്യത്ത് പരിചയപ്പെടുത്തുന്നത്.
ജനകീയ രാഷ്ട്രീയത്തിന്റെ 10 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന വിവിധ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ജനകീയ സമര നേതാക്കള്‍ ഒത്തു ചേരുന്നത്. നാളെ രാവിലെ 10ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സംഗമത്തില്‍ വിവിധ ജനകീയ സമര നായകര്‍ സംസാരിക്കും. സംഗമത്തില്‍ സമരനേതാക്കളെ ആദരിക്കും. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 
വാര്‍ത്താ സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് ഇ. എം ലത്തീഫ് സംസാരിച്ചു.