പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് നടപ്പാക്കരുത്;പൗരാവകാശ സംഗമം നാളെ (31-07-2019) കൊച്ചിയില്‍
SDPI
29 ജൂലൈ 2019
കൊച്ചി: പോലിസിന് അമിതാധികാരം നല്‍കുന്ന പോലിസ് കമ്മീഷണറേറ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ പൗരാവകാശ സംഗമം നടത്തുന്നു. നാളെ (31-07-2019, ബുധന്‍) വൈകീട്ട് നാലിന് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന സംഗമം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്്റഫ് മൗലവി അധ്യക്ഷത വഹിക്കും. അഡ്വ. കെ പി മുഹമ്മദ് ശരീഫ്, അഡ്വ. കെ എസ് മധുസൂദനന്‍, അഡ്വ. പി കെ ശാന്തമ്മ, എം എന്‍ രാവുണ്ണി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, എം കെ മനോജ്കുമാര്‍, റോയി അറയ്ക്കല്‍, ഷെമീര്‍ മാഞ്ഞാലി തുടങ്ങി രാഷ്ട്രീയ, നിയമ, സാംസ്‌കാരിക, മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ സംസാരിക്കും.