SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന മോദി സര്‍ക്കാരിനെതിരെ ഐക്യപ്പെടുക: എം.കെ ഫൈസി
SDPI
06 ഓഗസ്റ്റ്‌ 2019

കൊച്ചി: ബി.ജെ.പി വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത പദ്ധതികള്‍ ഓരോന്നായി നടപ്പിലാക്കുമ്പോള്‍ രാജ്യം ഇതുവരെ കാത്തു സൂക്ഷിച്ച മൂല്യങ്ങള്‍ പലതും അപകടത്തിലാണെന്നും ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന സര്‍ക്കാരിനെതിരെ ഐക്യപ്പെടണമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. ദ്വിദിന സംസ്ഥാന കൗണ്‍സിലില്‍ വാര്‍ഷിക അവലോകനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാശ്മീര്‍, യു.എ.പി.എ, എന്‍.ഐ.എ, വിവരാവകാശം, മുത്വലാഖ്, കര്‍ഷക ബില്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ രാജ്യനന്മക്കായി പോരാടാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ബി.എസ്.പി, എ.ഐ.ഡി.എം.കെ തുടങ്ങി മതേതര കക്ഷികള്‍ പോലും അമിത്ഷായുടെ ഭീഷണിക്കു മുന്നില്‍ ഭയപ്പെടുന്നുവെന്നത് രാജ്യത്തിന്റെ ഭയാനകമായ അവസ്ഥയാണ് കാണിക്കുന്നത്. പൂര്‍ണ്ണ ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ ഭരണഘടനയെ നശിപ്പിച്ചു കൊണ്ടാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ബ്രാഹ്മണനും പശുവിനു മാത്രം ഭാവിയുള്ള മനുസ്മൃതിയിലധിഷ്ടിതമായ ഭരണത്തിനെതിരെ രാജ്യത്തെ മുഴുവന്‍ പൗരന്മാരും തോളോട് തോള്‍ ചേര്‍ന്ന് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിനായി പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവി, ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍, ദേശീയ സെക്രട്ടറിയേറ്റംഗം ഇ.എം അബ്ദുറഹിമാന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, കെ.എസ് ഷാന്‍, പി.ആര്‍ സിയാദ്, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ ഉസ്മാന്‍, പി.പി മൊയ്തീന്‍കുഞ്ഞ്, ഇ.എസ് ഖാജാഹുസൈന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജലീല്‍ നീലാമ്പ്ര, പി.ആര്‍ കൃഷ്ണന്‍കുട്ടി, അഡ്വ എ.എ റഹീം, ഡോ സി.എച്ച് അഷ്‌റഫ്, നൗഷാദ് മംഗലശ്ശേരി എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. ജില്ല പ്രസിഡന്റ്, സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന്‍മേലുള്ള ജില്ല അവലോകനത്തോടെ യോഗം ഇന്ന് സമാപിക്കും.