'ഫാഷിസ്റ്റുകളേ ഇന്ത്യ വിടുക' ആഗസ്ത് 09 ക്വിറ്റ് ഇന്ത്യാ ദിനം കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും: എസ്ഡിപിഐ
SDPI
07 ഓഗസ്റ്റ് 2019
കൊച്ചി: കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്ത് ഒന്‍പത് ഫാഷിസ്റ്റുകളെ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി കശ്മീര്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ എറണാകുളത്ത് നടന്ന എസ്ഡിപിഐ ദ്വിദിന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, വന്‍കിട ബിസിനസുകാര്‍, സാധാരണക്കാര്‍ തുടങ്ങി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്നവര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുമ്പോള്‍ അത് ചര്‍ച്ചയാവാതിരിക്കാനാണ് കശ്മീര്‍ ഉള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങളുമായി ബിജെപി സര്‍ക്കാര്‍ രംഗത്തുവരുന്നതെന്ന് യോഗത്തില്‍ സംസാരിച്ച ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ പറഞ്ഞു. ഉന്നാവോയിലെ ദലിതനായ പ്രവര്‍ത്തകന്റെ മകളെ ബലാല്‍സംഗം ചെയ്യുകയും പിതാവിനെയും ബന്ധുക്കളെയും കൊല്ലുകയും മകളെയും അഭിഭാഷകനെയും മൃഗീയമായ രീതിയില്‍ കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബിജെപിയാണ് ബേഠി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തുന്നത്. 15 വയസുള്ള ഖാലിദിനെ ശ്രീരാമന്റെ പേരില്‍ ജീവനോടെ ചുട്ടുകൊന്നു. വികസനം രാജ്യത്ത് ചര്‍ച്ച ചെയ്യുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുകയും അവരുടെ എംപിമാരെയും എംഎല്‍എ മാരെയും കോടികള്‍ നല്‍കി വശത്താക്കുകയും ചെയ്യുന്നു. പ്രതിഷേധത്തിന്റെ ചെറിയ കണികപോലും ഉയര്‍ത്തുന്നവരെ അടിമകള്‍ ആക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മതേതര ഇന്ത്യക്കായി 'ഫാഷിസ്റ്റുകളെ ഇന്ത്യ വിട്ടു പോകൂ' എന്ന മുദ്രാവാക്യം ഈ ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ രാജ്യം ഉയര്‍ത്തുന്നതെന്നും ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലകളെ കുറിച്ചുള്ള അവലോകനത്തില്‍ ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരായ സിയാദ് കണ്ടല, അശ് റഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), ജോണ്‍സണ്‍ കണ്ടച്ചിറ (കൊല്ലം), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), എം എം താഹിര്‍, റിയാസ് പൊന്നാട് (ആലപ്പുഴ), യു നവാസ്, അല്‍ത്താഫ് ഹസ്സന്‍ (കോട്ടയം), അബ്ദുല്‍ മജീദ് (ഇടുക്കി), ഷമീര്‍ മാഞ്ഞാലി, വി എം ഫൈസല്‍ (എറണാകുളം), ഇ എം ലത്തീഫ്, നാസര്‍ പരൂര്‍ (തൃശൂര്‍), എസ് പി അമീര്‍ അലി, കെ ടി അലവി (പാലക്കാട്), സി പി എ ലത്തീഫ്, എ കെ മജീദ് (മലപ്പുറം), മുസ്തഫ പാലേരി, സലീം കാരാടി (കോഴിക്കോട്), ഹംസ് വാര്യാട്. ടി നാസര്‍ (വയനാട്), എ സി ജലാലുദ്ദീന്‍, ബഷീര്‍ കണ്ണാടിപ്പറമ്പ് (കണ്ണൂര്‍), എന്‍ യു അബ്ദുല്‍ സലാം, യു ഷരീഫ് പടന്ന (കാസര്‍കോട്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.