SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പ്രളയ സെസ് അടിയന്തരമായി പിന്‍വലിക്കണം: എസ്ഡിപിഐ
SDPI
16 ഓഗസ്റ്റ്‌ 2019

കോഴിക്കോട്: 2018 ലെ പ്രളയത്തിന്റെ പേരില്‍ ആഗസ്ത് ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് അടിയന്തരമായി പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.  പ്രളയ സെസ് ഏര്‍പ്പെടുത്തി രണ്ടാഴ്ച പിന്നിടുന്നതിനു മുമ്പു തന്നെ സംസ്ഥാനത്തെ വീണ്ടും തീരാ കെടുതിയിലാഴ്ത്തി പ്രളയം കടന്നു വന്നിരിക്കുകയാണ്.  അതിജീവനത്തിനായി നെടുവീര്‍പ്പിടുന്ന കേരളത്തിലെ ജനങ്ങളുടെ ചുമലില്‍ നിന്ന് സെസിന്റെ അമിത ഭാരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രതിവര്‍ഷം 500 കോടി രൂപ സമാഹരിക്കുന്നതിന് 928 ഉല്‍പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയത് സംസ്ഥാനത്ത് വലിയ വിലക്കയറ്റത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ വീണ്ടുമെത്തിയ പ്രളയം സംസ്ഥാനത്തെ നിരവധി ജീവനെടുക്കുകയും ആയിരക്കണക്കിന് കുടുംബങ്ങളെ പെരുവഴിയിലാക്കിയിരിക്കുകയുമാണ്. ദുരന്തത്തെ അതിജീവിക്കുന്നതിന് ജനങ്ങള്‍ ഒന്നടങ്കം വിഭവ സമാഹരണത്തിലൂടെയും സേവനപ്രവര്‍ത്തനങ്ങളിലൂടെയും അഹോരാത്രം പ്രയത്‌നിക്കുമ്പോള്‍ പ്രളയസെസിലൂടെയുള്ള അമിത ഭാരം ലഘൂകരിക്കേണ്ടത് ജനാധിപത്യസര്‍ക്കാരിന്റെ ബാധ്യതയാണെന്നും മജീദ് ഫൈസി പറഞ്ഞു.