സ്വാതന്ത്ര്യദിനമാഘോഷിച്ചു
SDPI
16 ഓഗസ്റ്റ് 2019
കോഴിക്കോട്: രാജ്യത്തിന്റെ 73 ാം സ്വാതന്ത്ര്യദിനം എസ്ഡിപിഐ യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിനു മുമ്പില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി ദേശീയ പതാക ഉയര്‍ത്തി. കോഴിക്കോട് റീജ്യനല്‍ ഓഫിസിനു മുമ്പില്‍ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ദേശീയ പതാക ഉയര്‍ത്തി. ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഓഫിസുകള്‍ക്കു മുമ്പിലും ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സേവന, ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.