SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കെവിന്‍ വധം: കോടതി വിധി സ്വാഗതാര്‍ഹം: എസ്ഡിപിഐ
SDPI
27 ഓഗസ്റ്റ്‌ 2019

കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം നല്‍കിയ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. അതേസമയം കെവിനെ കൊലയാളികളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്ത ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബു ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ദുരഭിമാനക്കൊലയെന്നു കോടതി പോലും കണ്ടെത്തിയ സംഭവത്തില്‍ ഇരയുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാളിതുവരെ തയ്യാറായിട്ടില്ല. കെവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കെവിന്റെ ഭാര്യ നീനുവിന് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കോടതിയുടെ ഭാഗത്തുനിന്ന് നീതി ലഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിഷേധാല്‍മക നിലപാട് തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പിടിച്ചുലച്ച ദുരഭിമാനക്കൊലയില്‍ കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ കൂടി കല്‍തുറുങ്കില്‍ അടയ്ക്കുന്നതിനാവശ്യമായ നിയമപോരാട്ടം തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.