പ്രളയ സഹായ നിഷേധം മോദി സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കല്‍- പി അബ്ദുല്‍ മജീദ് ഫൈസി
KKP
07 ജനുവരി 2020
കോഴിക്കോട്: പ്രളയനാശനഷ്ടത്തെ അതിജീവിക്കാന്‍ കേരളത്തിന് അര്‍ഹമായ സഹായം നിഷേധിക്കുന്ന മോദി സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ പകപോക്കലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ അനുവദിച്ച ബി.ജെ.പി സര്‍ക്കാര്‍ കേരളം ആവശ്യപ്പെട്ട 2109 കോടിയില്‍ ഒരു രൂപ പോലും അനുവദിക്കാത്തത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ വിവേചനം 2018 ലെ പ്രളയത്തിലും കണ്ടതാണ്. ഇത് ബി.ജെ.പിയുടെ പ്രതികാര നടപടിയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക ബി.ജെ.പിയുടെ പാര്‍ട്ടി ഫണ്ട് പോലെ കൈകാര്യം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകുല്യം പോലും നിഷേധിക്കുന്ന ബി.ജെ.പി യുടെ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാല് കുത്താന്‍ അനുവദിക്കരുത്്. ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാന്‍ വീടുകളിലെത്തുന്ന ബി.ജെ.പി നേതാക്കളെ കൊണ്ട് കേന്ദ്രത്തിന്റെ വിവേചനാപരമായ നിലപാടിനെതിരേ മറുപടി പറയിക്കണമെന്നും മജീദ് ഫൈസി ഓര്‍മിപ്പിച്ചു.
സംസ്ഥാനത്ത് നടക്കുന്ന ദുരൂഹമായ സര്‍വ്വേകള്‍ നിര്‍ത്തിവെക്കണം
കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ ദേശവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, ജനമൈത്രീ പോലിസ് എന്നിവരെ ഉപയോഗിച്ച് നടത്തുന്ന ദുരൂഹമായ കുടുംബ സര്‍വ്വേകള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നിര്‍ത്തിവെക്കണം. കുടുംബ സര്‍വ്വേകളില്‍ മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന ജാതി-മത വിഭാഗങ്ങളുടെ വിശദമായ വിവരശേഖരണമാണ് ഇപ്പോള്‍ നടത്തുന്നത്. പൗരത്വ വിഷയത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം സര്‍വ്വേകള്‍ ജനങ്ങളില്‍ വലിയ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. സാമൂഹിക ക്ഷേമ വകുപ്പിനെ ഉപയോഗിച്ച് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പോഷന്‍ അഭിയാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേയില്‍ വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ പകര്‍ത്തിയെടുക്കുന്നുണ്ട്. സാമൂഹിക നീതി വകുപ്പിന്റെ പ്രധാന ഫണ്ടുകളെല്ലാം കേന്ദ്ര സര്‍ക്കാറിന്റെതായിരിക്കെ, അങ്കണവാടികളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുമെന്ന് ഉറപ്പാണ്. എന്‍പിആര്‍ ഉത്തരവ് മരവിപ്പിച്ച കേരളത്തില്‍ കേന്ദ്രം നല്‍കിയ ഫണ്ടും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് നടത്തുന്ന സര്‍വ്വേ നടപടികള്‍ എത്രയും വേഗം നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം.
പങ്കെടുക്കുന്നവര്‍
മുസ്തഫ കൊമ്മേരി (സംസ്ഥാന സെക്രട്ടറി), കൃഷ്ണന്‍ എരഞ്ഞിക്കല്‍ ( സംസ്ഥാന സമിതി അംഗം), മുസ്തഫ പാലേരി (ജില്ലാ പ്രസിഡന്റ്).