SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കുറ്റ്യാടി യുവാക്കള്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണം: എസ്.ഡി.പി.ഐ
KKP
16 ജനുവരി 2020

കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ഡിസംബര്‍ 17ന് ബി.ജെ.പി പൗരത്വ രജിസ്റ്റര്‍ വിശദീകരണം എന്ന പേരില്‍ കൊലവിളി പ്രകടനവും പൊതുയോഗവും നടത്തിയ ഘട്ടത്തില്‍ പ്രദേശ വാസികള്‍ കടകളടച്ചും വാഹനങ്ങള്‍ നിര്‍ത്തിയിട്ടും നിസഹകരണം പ്രഖ്യാപിച്ച് പ്രതിഷേധിക്കുകയുണ്ടായി. ഈ ഘട്ടത്തില്‍ കടകളടക്കാന്‍ പ്രേരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തി എന്ന കുറ്റം ചുമത്തി 7 യുവാക്കള്‍ക്കെതിരെ കുറ്റ്യാടി പോലീസ് ആരുടെയും പരാതി കൂടാതെ സ്വയം കേസെടുത്തിരിക്കുകയാണ്.
ബി.ജെ.പിയുടെ പ്രകടനത്തിലും പ്രസംഗത്തിലും ഉയര്‍ന്ന അത്യന്തം പ്രോകപനപരമായ കൊലവിളിയും തെറിവിളിയും കലാപ ആഹ്വാനവും തങ്ങളറിഞ്ഞിരുന്നില്ല എന്നാണ് സ്ഥലത്തെ സി.ഐയും എസ്.ഐയും പറഞ്ഞത്. ദൃശ്യമാധ്യമങ്ങളടക്കം ഇത് വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. സ്ഥലം എം.എല്‍.എയും ചില സംഘടനകളും പരാതിയുമായി ചെന്നപ്പോളാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത് തന്നെ. ആരെ തൃപ്തിപ്പെടുത്താനാണ് പോലീസ് ഇത്തരം വൃത്തികെട്ട രീതികള്‍ സ്വീകരിക്കുന്നത് എന്നത് വ്യക്തമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു.
പൗരത്വ രജിസ്റ്ററിന്റെ പേരില്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വെട്ടിമുറിക്കാനും ഭരണഘടനയെ തകര്‍ക്കാനുമുള്ള സംഘ്പരിവാര്‍ ശ്രമത്തിനെതിരെ, അവരൊഴികെയുള്ള രാജ്യത്തെ ആലാപവൃതം വരുന്ന ജനത ഒറ്റകെട്ടായി ഇന്ന് പ്രക്ഷോഭത്തെരുവിലാണ്. ലോകത്തെ മുഴുവന്‍ വിപ്ലവങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെയും രാസത്വരകമായി വര്‍ത്തിച്ച കാംപസുകള്‍, സാമ്പ്രദായിക വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ അവഗണിച്ച് കൊണ്ട് ഈ പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനത്ത് വരുന്നത് ആവേശകരമായ കാഴ്ചയാണ്.
ദേശ വ്യാപകമായി നടക്കുന്ന ഈ ഐതിഹാസിക പോരാട്ടത്തില്‍ പുതിയ ഇശലുകള്‍ തീര്‍ത്ത് കൊണ്ട് കണ്ണിയാവുന്ന പ്രദേശത്തെ യുവതയെ ഭയപ്പെടുത്തി തളയ്ക്കുക എന്ന ഉത്തരേന്ത്യന്‍ പോലീസിന്റെ താല്‍പര്യമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
സ്ഥാപനവല്‍കൃത വിഭാഗങ്ങള്‍ക്ക് ഇത്തരം പോരാട്ടങ്ങള്‍ അരോജകമാവുന്നു എന്നത് അദൃശ്യ ശക്തികളാല്‍ നയിക്കപ്പെടുന്ന കേരള പോലീസിലെ സംഘി വിഭാഗത്തിന് ശ്‌വേശം പകരുന്നുണ്ടാവാം.
സ്വന്തം മാതൃഭൂമിയുടെ നിലനില്‍പിന് വേണ്ടി പോര്‍ക്കളത്തിലിറങ്ങുന്ന യുവാക്കളെ ഒറ്റപ്പെടുത്തി ആക്രമിച്ച് പിന്തിരിപ്പിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്.
യുവാക്കള്‍ക്കെതിരെ തെറ്റായ രീതിയില്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ പോലീസ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടം അനീതി പ്രവര്‍ത്തിക്കുമ്പോള്‍ സിവില്‍ ഡിസ്ഒബീഡിയന്‍സ് പൗരന്റെ വിശുദ്ധ ബാധ്യതയാണെന്ന് നമ്മെ പഠിപ്പിച്ചത് രാഷ്ട്ര പിതാവാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. അബ്ദുല്‍ ഹമീദ് കൂട്ടിചേര്‍ത്തു.