SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സംഘപരിവാരത്തെ പുറത്താക്കാന്‍ ഹിന്ദുക്കളും മുസ് ലിംകളും ഒരുമിക്കണം: ഉബൈദുള്ള ഖാന്‍ ആസ്മി
KKP
20 ജനുവരി 2020

വടകര: സംഘപരിവാരത്തെ രാജ്യത്തുനിന്നു പുറത്താക്കാന്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിക്കണമെന്ന് മുന്‍ രാജ്യസഭാംഗം ഉബൈദുള്ള ഖാന്‍ ആസ്മി. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞത് ഈ ഐക്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് -സിറ്റിസണ്‍സ് മാര്‍ച്ചിന്റെ കോഴിക്കോട് ജില്ലാ തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ നിന്നു വ്യത്യസ്തമായി രാജ്യത്ത് ഫാഷിസത്തിനെതിരേ നടക്കുന്ന രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളാണ് പോരാട്ടത്തിനു മുന്നിലുള്ളത്. രേഖ കാണിക്കാന്‍ തയ്യാറല്ല എന്നാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും തെരുവോരങ്ങളെ പ്രക്ഷുബ്ദമാക്കി പ്രഖ്യാപിക്കുന്നത്. രേഖ കാണിക്കേണ്ടത് ഫാഷിസ്റ്റുകളാണ്. രാജ്യത്തിന്റെ അഭിമാനമായ താജ്മഹലും ചെങ്കോട്ടയും അടങ്ങുന്ന അസംഖ്യം സാംസ്‌കാരിക സ്മാരകങ്ങളാണ് ഈ രാജ്യത്തെ ജനങ്ങളുടെ പൗരത്വരേഖ. ക്രിമിനലുകളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അവരില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ ജീവനും ജീവിതവും സമര്‍പ്പിക്കാന്‍ രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, ജാമിയ മില്ലിയ സമരസമിതി കോഡിനേറ്ററും കാംപസ് ഫ്രണ്ട്‌നേതാവുമായ മസൂദ് അഹമ്മദ്,പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് എം.വി റഷീദ്, ബി.എസ്.പി ജില്ല വൈസ് പ്രസിഡന്റ് വി.എം.എ ഖാദര്‍, ഐ.ഡി.എഫ് ജില്ല പ്രസിഡന്റ് കെ.സി പുഷ്പകുമാര്‍, എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, ജില്ല ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി, വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം കെ ലസിത, എസ്.ഡി.പി.ഐ വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിസാം പുത്തൂര്‍ സംസാരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ ഉസ്മാന്‍, ഇ.എസ് ഖാജാ ഹുസൈന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി.ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്.ഡി.റ്റി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി സംബന്ധിച്ചു. നാദാപുരം റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് കൈനാട്ടി, പെരുവാട്ടം തായ ജങ്ഷനിലൂടെ സി.എം ഹോസ്പിറ്റല്‍ വഴി കോട്ടപ്പറമ്പ് മൈതാനിയില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.