SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

മതങ്ങള്‍ക്കല്ല മനുഷ്യര്‍ക്കാണ് പൗരത്വം നല്‍കേണ്ടത്: പി അബ്ദുല്‍ മജീദ് ഫൈസി
KKP
25 ജനുവരി 2020

തൊടുപുഴ: മതങ്ങള്‍ക്കല്ല മനുഷ്യര്‍ക്കാണ് പൗരത്വം നല്‍കേണ്ടതെന്ന്് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.
'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് -സിറ്റിസണ്‍സ് മാര്‍ച്ചിന്റെ ഇടുക്കി ജില്ലാതല സമാപന സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറ്റിസണ്‍സ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തുമ്പോള്‍ രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാളികളുടെ സംഗമമായി അത്് മാറും. സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയും അക്ഷരാര്‍ത്ഥത്തില്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കാളിയാകാന്‍ കഴിയുന്ന ജനകീയ സമരപോരാട്ട വേദിയായി മാര്‍ച്ച് മാറിയെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ സംസ്ഥാനസമിതിയംഗം വി എച്ച് അലിയാര്‍ മൗലവി, ബി.എസ്.പി സംസ്ഥാന കോഡിനേറ്റര്‍ ലിതേഷ് പി.ടി, എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി അജയന്‍ കീരിത്തോട്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് ഡോ. നസിയ ഹസന്‍, കെ.കെ മണി (ദലിത് ലിബറേഷന്‍ ഫ്രണ്ട്), ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് ഷാജി പാണ്ടിമാക്കന്‍, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ല പ്രസിഡന്റ് ഷഹന ഷഫീഖ്, നൗഫല്‍ കൗസരി (തൊടുപുഴ ഇമാംസ് കൗണ്‍സില്‍ ചെയര്‍മാന്‍), പോപുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്റ് ടി.എ നൗഷാദ്, കാംപസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് അമീന്‍ അസീസ്, എസ്.ഡി.പി.ഐ തൊടുപുഴ മണ്ഡലം പ്രസിഡന്റ് പി.എ മുഹമ്മദ് സംസാരിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, കെ.എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇ.എസ് കാജാ ഹുസൈന്‍, പി.പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കടല്‍ഖനി സംബന്ധിച്ചു.
തൊടുപുഴ കുമ്മന്‍കല്ലില്‍ നിന്നാരംഭിച്ച് തൊടുപുഴ ടൗണ്‍, കെ.എസ്.ആര്‍.ടി.സി, ഗാന്ധി സ്‌ക്വയര്‍, അമ്പലം ബൈപ്പാസ്, ഷാപ്പുംപടി വഴി വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിക്കുന്ന 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.