SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പൗരത്വ നിയമഭേദഗതി രാജ്യത്തിന്റെ സൗഹൃദവും ഐക്യവും തകര്‍ക്കാന്‍: ഭായ് തേജ് സിംഗ്
KKP
27 ജനുവരി 2020

കോട്ടയം:  രാജ്യത്തിന്റെ സൗഹൃദവും ഐക്യവും  തകര്‍ക്കാനുള്ള ലക്ഷ്യത്തിലാണ്  സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ രാജ്യത്ത് നടപ്പാക്കുന്നതെന്ന് അംബേദ്കര്‍ സമാജ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഭായ് തേജ് സിംഗ്,  'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് -സിറ്റിസണ്‍സ് മാര്‍ച്ചിന്റെ കോട്ടയം ജില്ലാതല സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ ന്യൂനപക്ഷമായ ഹിന്ദുത്വ വംശീയ വാദികള്‍ കേവലം 12 ശതമാനത്തില്‍ താഴെ മാത്രമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷവും ഹിന്ദുത്വത്തിന്റെ ഭാഗമല്ല. അവരെ ഹിന്ദുത്വരാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. മോദിയെയും അമിത് ഷായെയും ഈ നിയമവുമായി മുമ്പോട്ടുപോവാന്‍ അനുവിദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ്.ഡി.പി.ഐ യുമായി ചേര്‍ന്ന് അംബേദ്കര്‍ സമാജ് പാര്‍ട്ടി രാജ്യാവ്യാപകമായ പ്രക്ഷോഭമാണ് സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിച്ചു.  എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, പി.ഡി.പി സംസ്ഥാന ട്രഷറര്‍ എം സെ് നൗഷാദ്, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി.കെ വിമലന്‍, കേരളാ ചേരമര്‍ സംഘം സംസ്ഥാന സെക്രട്ടറി ടി എ സദാനന്ദന്‍, സി.എസ്.ഡി.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ സി പ്രസന്നന്‍,  വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ബി.എസ്.പി ജില്ലാ പ്രസിഡന്റ്  വി.എസ് ഷാജന്‍,  ഡി.സി.യു.എഫ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. അനുരാജ് തിരുമേനി,  പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എച്ച് സുനീര്‍ മൗലവി, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ്   പി.എ മുഹമ്മദ് സാലി,  ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ മൗലവി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്  റസിയ ഷഹീര്‍, എന്‍.ഡബ്യൂ.എഫ് ജില്ലാ പ്രസിഡന്റ് നസീറ സുബൈര്‍, കാംപസ് ഫ്രണ്ട് പി എ മുഹമ്മദ് രിഫ,  എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, എസ്.ഡി.പി.ഐ കോട്ടയം മണ്ഡലം പ്രസിഡന്റ് അനസ് മുണ്ടകം സംസാരിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി,  സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, കെ.എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇ.എസ് കാജാ ഹുസൈന്‍, പി.പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ഷെമീമ, എം ജി പ്രമോദ്  സംബന്ധിച്ചു. ഗാന്ധിനഗര്‍ ജങ്ഷനില്‍ നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് നീലിമംഗലം, കുമാരനല്ലൂര്‍, എസ്.എച്ച് മൗണ്ട്, നാഗമ്പടം, ബേക്കര്‍ ജങ്ഷന്‍ വഴി ടൗണ്‍ ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു.  മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.