പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ നയതന്ത്രരംഗത്ത് കനത്ത തിരിച്ചടിയായി: സീതാറാം കൊയ്‌വാള്‍
KKP
29 ജനുവരി 2020
പത്തനംതിട്ട: കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ആര്‍.എസ്.എസ് സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നയതന്ത്രരംഗത്ത് കനത്ത തിരിച്ചടിയായി മാറിയെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാള്‍. 'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് -സിറ്റിസണ്‍സ് മാര്‍ച്ചിന്റെ പത്തനംതിട്ട ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ യൂനിയന്‍ നടത്തുന്ന ചര്‍ച്ചയില്‍ ആറ് പ്രമേയങ്ങള്‍ ഈ നിയമത്തിനെതിരേ വരുന്നു. 751 പ്രതിനിധികളില്‍ 656 പേരും നിയമത്തിനെതിരേ ശബ്ദിക്കുന്നു. ബ്രിട്ടനിലും യു.എസ്.എയിലും ഉള്‍പ്പെടെ രാജ്യാന്തര രംഗത്ത് ഇന്ത്യക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എല്ലാ പ്രത്യയശാസ്ത്ര വിയോജിപ്പുകളും മാറ്റിവെച്ച് ഫാഷിസത്തിനെതിേര രാജ്യം ഐക്യപ്പെടുന്നു. രാജ്യത്ത് നടക്കുന്ന പൗരത്വപ്രക്ഷോഭങ്ങളില്‍ സിറ്റിസണ്‍സ് മാര്‍ച്ച് നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ബി.എസ്.പി ജില്ലാ പ്രസിഡന്റ് മധു നെടുമ്പാല, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അജി പാലാമല, പി.ഡി.പി ജില്ലാ പ്രസിഡന്റ് റഷീദ് പത്തനംതിട്ട, ഐ.ഡി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് വില്‍സണ്‍ കടമ്മനിട്ട, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എസ് സജീവ് പഴകുളം, പത്തനംതിട്ട ചീഫ് ഇമാം അബ്ദുശ്ശുക്കൂര്‍ മൗലവി, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹീം മൗലവി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് എസ് ഷൈലജ, എസ്.ഡി.ടി.യു സംസ്ഥാന സമിതിയംഗം അഷറഫ് ചുങ്കപ്പാറ, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അനീഷാ ഷാജി, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി, എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എസ് താജുദ്ദീന്‍, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ജില്ലാ സെക്രട്ടറി ബാബു ജോസഫ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റാഷി ആലപ്ര, ആറന്മുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം സംസാരിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, കെ.എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ.എസ് കാജാ ഹുസൈന്‍, പി.പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, എസ്.ഡി.പി.ഐ പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ വല്‍സല തുളസീധരന്‍ സംബന്ധിച്ചു.
കുമ്പഴ ജങ്ഷനില്‍ നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് മദീനാ ജങ്ഷന്‍, കുലശേഖരപ്പേട്ട, ആനപ്പാറ, പത്തനംതിട്ട ടൗണ്‍ വഴി പഴയ ബസ് ്‌സ്റ്റാന്റില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.