പ്രതിപക്ഷ നേതാവ് തരം താഴരുത്: എസ്.ഡി.പി.ഐ
KKP
06 ഫെബ്രുവരി 2020
തിരുവനന്തപുരം: എസ്.ഡി.പി.ഐയെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്രമാത്രം തരംതാഴരുതായിരുന്നെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കെ.എം ഷാജിയെ വക വരുത്താന്‍ എസ്.ഡി.പി.ഐ അവസരം കാത്തിരിക്കുന്നെന്ന പച്ച നുണയും ചെന്നിത്തല തട്ടി വിട്ടു. അങ്ങിനെയെങ്കില്‍ ഈ വിവരം രഹസ്യമാക്കി വച്ചതിന് ചെന്നിത്തലയ്‌ക്കെതിരേ കേസെടുക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ആരോപണത്തിന്റെ ക്ഷീണം തീര്‍ക്കാനാണ് ചെന്നിത്തല ശ്രമിച്ചത്. ഇരു മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധതയിലെ കപടമുഖം ഓരോ ദിവസവും വ്യക്തമാവുകയാണ്. പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളെ ഭിന്നിപ്പിച്ച് ശിഥിലമാക്കാനുള്ള ഭരണ- പ്രതിപക്ഷ കക്ഷികളുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.