SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഇടതു ഭരണത്തില്‍ ബോംബ് നിര്‍മാണത്തിന് സി.പി.എം സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍: എസ്.ഡി.പി.ഐ ജയരാജന്‍ പറഞ്ഞ കാപ്‌സ്യൂള്‍ ആണോ പൊട്ടിയതെന്ന് അന്വേഷിക്കണം
SDPI
04 സെപ്റ്റംബർ 2020

തിരുവനന്തപുരം: ഇടതു ഭരണത്തില്‍ ബോംബ് നിര്‍മാണത്തിന് സംസ്ഥാനത്ത് സി.പി.എം സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ ആരംഭിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. മുഖ്യമന്ത്രിയുടേയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും തട്ടകവും സി.പി.എമ്മിന്റെ ശക്തികേന്ദ്രവുമായ തലശ്ശേരി പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം ഉണ്ടായി യുവാവിന്റെ ഇരു കരങ്ങളും നഷ്ടപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കാപ്‌സ്യൂള്‍ എന്ന് ഉദ്ദേശിച്ചത് ബോംബ് നിര്‍മിക്കാനുള്ള ആഹ്വാനമാണോ എന്നു സംശയമുണ്ട്. ഭരണവും അക്രമത്തിന് ആയുധ ശേഖരണവും സമാന്തരമായി നടത്തുന്ന ഭീകരമായ അവസ്ഥയാണ് സംസ്ഥാനത്ത്. സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്‍ തട്ടിപ്പ്, മയക്കുമരുന്ന് ലോബിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന് നേരെ ആരോപണം തുടങ്ങി സര്‍ക്കാരും ഭരണകക്ഷിയും കടുത്ത പ്രതിരോധത്തിലാണ്. ഇതു മറികടക്കുന്നതിനും ചര്‍ച്ചകള്‍ വഴി തിരിച്ചുവിടുന്നതിനും പുതിയ അക്രമസംഭവങ്ങള്‍ക്ക് കോപ്പ് കൂട്ടുകയാണ് സി.പി.എം. വെഞ്ഞാറംമൂട് ഇരട്ട കൊലപാതകം നടന്ന ശേഷം കേശവദാസപുരത്തും ബോംബ് നിര്‍മാണത്തിനിടെ രണ്ട് ഡി.വൈ.എഫ്.ഐക്കാര്‍ക്ക് പരിക്കേറ്റിരുന്നു. സംസ്ഥാന വ്യാപകമായി ആക്രമണത്തിന് ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി പരിക്കേറ്റ പ്രതി ടിപി വധക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടയാളാണ്. പാര്‍ട്ടിക്കുവേണ്ടി ചാവേറാവാന്‍ തയ്യാറായി നടക്കുന്ന ഗുണ്ടകളെ സി.പി.എം വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതിന്റെ സൂചനയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്ത് സി.പി.എം നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും കണ്ണൂരിലുണ്ടായ ബോംബ് നിര്‍മാണം സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണം. കണ്ണൂരിലെ ബോംബ് നിര്‍മാണവുമായി സി.പി.എമ്മിന്റെ ഉന്നത നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നും സിയാദ് ആവശ്യപ്പെട്ടു.