സലാഹുദ്ദീന്റെ കൊലപാതകം: പി അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്
SDPI
10 സെപ്റ്റംബർ 2020
തിരുവനന്തപുരം: കണ്ണൂര്‍ കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ നിസാമുദ്ധീന്‍ മന്‍സില്‍ സയ്യിദ് സലാഹുദ്ദീന്‍ (31) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. ആര്‍.എസ്.എസ്സാണ് കൊലപാതകത്തിനു പിന്നില്‍. കാറിനെ പിന്‍തുടര്‍ന്നെത്തിയ അക്രമികളാണ് സഹോദരിമാരുടെ കണ്‍മുമ്പില്‍ വെച്ച് കിരാതമായ കൊലപാതകം നടത്തിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ അക്രമികള്‍ കൊലപാതകം നടത്തിയിരിക്കുന്നതെന്നു വ്യക്തമായിരിക്കുകയാണ്. അക്രമികളെ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ പോലിസ് തയ്യാറാവണം. കൊലപാതകത്തിനു പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും സത്വരമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. പ്രവര്‍ത്തകരെ സായുധമായി നേരിടാനാണ് സംഘി ഭീകരരുടെ ശ്രമമെങ്കില്‍ അത് വിലപ്പോവില്ല. നിഷ്ഠൂരമായ കൊലപാതകത്തിലൂടെ ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ നിന്നു പിന്തിരിപ്പിക്കാമെന്നത് വെറും വ്യാമോഹമാണ്. കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പി, ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമത്തിനുള്ള ആയുധശേഖരണം നടത്തിയിരിക്കുകയാണ് ആര്‍.എസ്.എസ്. പോലിസ് സേനയില്‍ നിന്നു തന്നെയുള്ള പിന്തുണയും സഹായവുമാണ് ആര്‍.എസ്.എസിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മജീദ് ഫൈസി വ്യക്തമാക്കി. സലാഹുദ്ദീന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.