SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

നേതാക്കളുടെ അന്യായ അറസ്റ്റ്: പോലിസ് അതിക്രമങ്ങള്‍ക്ക് താക്കീതായി എസ്.ഡി.പി.ഐ ഹൈവേ ഉപരോധം പ്രതിഷേധ സമരത്തെ ചോരയില്‍ മുക്കാന്‍ പോലിസ് ശ്രമം
SDPI
10 സെപ്റ്റംബർ 2020

തിരുവനന്തപുരം: എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പി അമീറലി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം സി എ റഊഫ് എന്നിവരെ അന്യായമായി അറസ്റ്റുചെയ്ത പാലക്കാട് സൗത്ത് പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹൈവേ ഉപരോധം പോലിസ് അതിക്രമങ്ങള്‍ക്കെതിരേ താക്കീതായി മാറി. കണ്ണൂരില്‍ പ്രതിഷേധത്തെ ചോരയില്‍ മുക്കാനും പോലിസ് ശ്രമം നടത്തി. ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജ്ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കാള്‍ട്ടെക്‌സ് ജങ്ഷനില്‍ നടന്ന ഉപരോധം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ഗാന്ധിസ്‌ക്വയറിനു സമീപം എം.സി റോഡ് ഉപരോധിച്ചു. ഉപരോധ സമരം എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകരെ പോലിസ് വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. പിന്നീട് പോലിസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. തൃശൂര്‍ ജില്ലാ കമ്മിറ്റി ചാവക്കാട് നടത്തിയ ഹൈവേ ഉപരോധം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ചന്ദ്രനഗര്‍ പിരിവുശാലയില്‍ നടന്ന ഹൈവേ ഉപരോധം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ എസ് കാജാ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് പാര്‍ട്ടി സംസ്ഥാന സമിതിയംഗം ഡോ. സി എച്ച് അഷറഫ് സംസാരിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിലെ പ്രധാനപാതയാണ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ഉപരോധസമരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു. രാവിലെ 11 ന് അട്ടക്കുളങ്ങരയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ചായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടറിനു മുമ്പില്‍ റോഡ് ഉപരോധിച്ചത്. കൊല്ലത്ത് ചിന്നക്കടയില്‍ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ, ആലപ്പുഴയില്‍ ജനറല്‍ ആശുപത്രി ജങ്ഷനില്‍ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍, പത്തനംതിട്ട അടൂര്‍ എം.സി റോഡ് ഉപരോധം ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, എറണാകുളം ആലുവയില്‍ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, ഇടുക്കി ഇരുമ്പുപാലത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അജയന്‍ കീരിത്തോട്, കോഴിക്കോട് വടകരയില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, വയനാട് കല്‍പ്പറ്റയില്‍ ജില്ലാ പ്രസിഡന്റ് ഹംസ വാര്യാട്, മലപ്പുറം കുന്നുമ്മലില്‍ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്റിനു സമീപം ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം എന്നിവര്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസം 24 ന് പാലക്കാട് നോര്‍ത്ത് എസ്.ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യുവാക്കളെ കസറ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ചതിനാണ് നേതാക്കളെ അറസ്റ്റു ചെയ്തിരിക്കുന്നത്്. സംഭവത്തില്‍ പ്രതിഷേധിച്ച ചില യുവാക്കളെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു.