സി എഫ് തോമസിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു
SDPI
29 സെപ്റ്റംബർ 2020
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് ധാര്‍മിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. സംശുദ്ധ വ്യക്തിത്വത്തിന്റെയും ലളിത ജീവിതത്തിന്റെയും ഉടമയായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും മജീദ് ഫൈസി പറഞ്ഞു.