SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ടി പീറ്ററിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു
sdpi
04 ഒക്ടോബർ 2020

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിലെ കരുത്തുറ്റ നേതാവും നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ടി പീറ്ററിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന അദ്ദേഹം ജനകീയ-മനുഷ്യാവകാശ പ്രശ്‌നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു. 2018 ലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മനുഷ്യസ്‌നേഹിയായിരുന്നു ടി പീറ്റര്‍. വിദേശ ട്രോളറുകള്‍ക്ക് തീരക്കടലില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതിനെതിരെ അദ്ദേഹം നയിച്ച പ്രക്ഷോഭം എക്കാലത്തും സ്മരണീയമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.