SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വിവാദ ചോദ്യം: ഇടതുഭരണത്തില്‍ സാക്ഷരതാ മിഷനും ആര്‍എസ്എസ് നിയന്ത്രണത്തില്‍- കെ എസ് ഷാന്‍
sdpi
03 സെപ്റ്റംബർ 2021

തിരുവനന്തപുരം: ഇടതുഭരണത്തില്‍ സാക്ഷരതാ മിഷനും ആര്‍എസ്എസ്സിന്റെ നിയന്ത്രണത്തിലായിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. അതിന്റെ തെളിവാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പറില്‍ വംശീയ വിദ്വേഷം വ്യക്തമാക്കുന്ന ചോദ്യം കടന്നു കൂടിയത്. വിദ്യാഭ്യാസ വകുപ്പാണ് സാക്ഷരതാ മിഷനുവേണ്ടി ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത് എന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ആകസ്മികമല്ല. വളരെ ആസൂത്രിതമായ നീക്കമാണ് ഇതിനു പിന്നില്‍. സിലബസിനു പുറത്തുനിന്ന് അങ്ങേയറ്റം അപകടകരമായ ചോദ്യം ഉള്‍പ്പെടുത്തിയത് കേരളം എത്തിപ്പെട്ടിരിക്കുന്ന അപകടത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചിരിക്കുകയാണ്. കേരളാ പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുന്നയിച്ചത് സിപിഐയുടെ ദേശീയ നേതാവ് തന്നെയാണ്. ഇപ്പോഴിതാ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ തയ്യാറായ ഒരു വിഭാഗം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയും കൈയടിക്കിയിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാരത്തിനു മുമ്പില്‍ നിസ്സഹായമായിരിക്കുന്നു എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. സംസ്ഥാന ബ്യൂറോക്രസിയെ നിയന്ത്രിക്കുന്ന സംഘികളെ തിരിച്ചറിയാനും നിലയ്ക്കു നിര്‍ത്താനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാകുമെന്നും കെ എസ് ഷാന്‍ മുന്നറിയിപ്പു നല്‍കി.