SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
SDPI
06 ഒക്ടോബർ 2021

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ അനുശോചിച്ചു. രാജ്യം കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ അദ്ദേഹം രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി ആയിരുന്നു. അനിതര സാധാരണമായ സര്‍ഗ്ഗ വൈഭവത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടിയിലൂടെ ചിരപ്രതിഷ്ട നേടിയ കാര്‍ട്ടൂണുകള്‍ എക്കാലത്തും സഹൃദയരുടെ മനോമുകുരങ്ങളില്‍ നിറഞ്ഞു നില്‍ക്കും. യോശുദാസന്റെ വേര്‍പാട് കാര്‍ട്ടൂണ്‍ ലോകത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സുഹൃത്തുക്കള്‍, സഹൃദയര്‍ എല്ലാവരുടെയും ദു:ഖത്തില്‍ എസ്ഡിപിഐ പങ്കു ചേരുന്നതായും പി കെ ഉസ്മാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.