SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലര്‍: തലമുറയെ ലഹരിക്ക് അടിമകളാക്കും
SDPI
03 നവംബർ 2021

കോഴിക്കോട്: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബ്ബുകളില്ലാത്തത് വലിയ പോരായ്മയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണെന്നും വൈന്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം തലമുറയെ ലഹരിക്ക് അടിമകളാക്കുമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്നാണ് ഇടതുപക്ഷം പറയുന്നത്. അതേസമയം യുവതയെ ലഹരിക്ക് അടിമകളാക്കുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഇടതു സര്‍ക്കാര്‍. ധാര്‍മികതയെയും സംസ്‌കാരത്തെയും തുടച്ചുനീക്കുന്ന നടപടികളാണ് ഇടതുപക്ഷം' അനുവര്‍ത്തിക്കുന്നത്. സെക്‌സ് ടൂറിസത്തില്‍ സ്‌പെയിനിന്റെ മാതൃകയെ പ്രകീര്‍ത്തിച്ചും മയക്കുമരുന്ന് ഉപയോഗം നിയമവിധേയമാക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ തന്നെ നടത്തിയ പ്രതികരണം ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമാണെന്ന് വീണ്ടും വ്യക്തമാകുകയാണ്. മദ്യവും മയക്കുമരുന്നും നിയമവിധേയമാക്കി കേരളത്തിന്റെ സംസ്‌കാരത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും പിന്‍മാറണമെന്ന് കെ എസ് ഷാന്‍ ആവശ്യപ്പെട്ടു.