SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

അട്ടപ്പാടിയില്‍ അത്യന്തം ദയനീയമായ സാഹചര്യം: എസ്ഡിപിഐ സംസ്ഥാന പ്രതിനിധിസംഘം സന്ദര്‍ശിച്ചു
sdpi
30 നവംബർ 2021

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ശിശു മരണം നടന്ന അട്ടപ്പാടിയിലെ ഊരുകളില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. അത്യന്തം ദയനീയമായ സാഹചര്യമാണ് അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ തന്റെ നവജാത ശിശു മരണപ്പെട്ട വള്ളി എന്ന സഹോദരി തങ്ങള്‍ അനുഭവിക്കുന്ന തീരാവേദനയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. അവരുടെ ഒരു സഹോദരിയും സഹോദരനും കഴിഞ്ഞ വര്‍ഷമാണ് മരണപ്പെട്ടത്. ഇരുവരുടെയും മരണ സര്‍ട്ടിഫിക്കറ്റ് പോലും ആ കുടുംബത്തിന് നല്‍കിയിട്ടില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എസ്‌സി പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അട്ടപ്പാടിയിലെ ഓരോ ആദിവാസി കുടുംബങ്ങളുടെയും അവസ്ഥ ദയനീയമായി തുടരുകയാണ്. ശത കോടികളുടെ ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയതിന്റെ കണക്കുകള്‍ പുറത്ത് വരുമ്പോഴും ആദിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റപെടാതെ ആദിവാസി കോളനികള്‍ കൂടുതല്‍ ദുരിതപൂര്‍ണമായിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.


സംസ്ഥാന കമ്മിറ്റി അംഗം എസ് പി അമീര്‍ അലി, പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിഹാബ് കൂറ്റനാട്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ ആലിങ്ങല്‍, തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ എം ലത്തീഫ്, തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ആസിഫ് അബ്ദുല്ല, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം മേരി എബ്രഹാം, മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ ചൊമേരി, മണ്ഡലം സെക്രട്ടറി വി കുഞ്ഞഹമ്മദ്, റഹീസ് ഉണ്ണിയാല്‍, സൈതലവി ആനമൂളി, ബഷീര്‍ അട്ടപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.