ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയ്ക്ക് കളമൊരുക്കി കൊടുക്കുന്നു: പി ആര്‍ സിയാദ്
sdpi
15 ഡിസംബർ 2021
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയ്ക്ക് കളമൊരുക്കി കൊടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. ആലുവ മോഫിയ കേസില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ, അവര്‍ മുസ്ലിംകളായതിനാല്‍ പോലീസ് തീവ്രവാദ ബന്ധം ആരോപിച്ചത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ കേരളാ പോലീസ് നടപടി വളരെ നിഗൂഢമായ അജണ്ടയുടെ ഭാഗമായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടതു ഭരണത്തിലും കേരളാ പോലീസില്‍ സംഘപരിവാര്‍ സ്വാധീനം ശക്തമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ മാത്രം നടപടിയെടുത്തതുകൊണ്ടു തീരുന്നതല്ല വിഷയം. സംഘപരിവാറിന് ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തീവ്രവാദ-ദേശവിരുദ്ധ ബന്ധം ആരോപിക്കാനുള്ള സാഹചര്യമാണ് കേരള പോലിസ് ഒരുക്കിക്കൊടുക്കുന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ഇടതു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. സമീപകാലത്ത് പോലീസ് സ്വീകരിക്കുന്ന നടപടികളില്‍ മിക്കതിലും സംഘപരിവാര അജണ്ടകള്‍ കടന്നുകൂടുന്നതായുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. ആലുവ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കേരളാ പോലീസിലെ സംഘപരിവാര സ്ലീപ്പിങ് സെല്ലിനെ കണ്ടെത്തി നിയന്ത്രിക്കാനും ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.