ആര്‍എസ്എസ് ഭീകരതയെ ജനാധിപത്യ കേരളം ചെറുക്കും
sdpi
31 ഡിസംബർ 2021
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വധിക്കാന്‍ ആര്‍എസ്എസ് ഭീകരര്‍ ആസൂത്രിത ആക്രമണം നടത്തിയിരിക്കുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് ഷാനെതിരേ ആസൂത്രിതമായ വധശ്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റിയിരിക്കുകയാണ്.
ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്. ആര്‍എസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിന് ആസൂത്രിത ശ്രമമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തിയും കലാപങ്ങള്‍ സൃഷ്ടിച്ചും കൊലപാതകം നടത്തിയും കേരളത്തെ കീഴ്‌പ്പെടുത്താനുള്ള ആര്‍എസ്എസ് ശ്രമത്തെ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും.
പ്രിയപ്പെട്ട സഹോരന് രോഗശമനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണം.
ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.