SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പി ടി തോമസ് എംഎല്‍എയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
SDPI
31 ഡിസംബർ 2021

തിരുവനന്തപുരം: തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ദു:ഖമുളവാക്കുന്നതാണ്. കേരളത്തിന്റെ മതനിരപേക്ഷ ചേരിക്ക് ആശയപരമായും സംഘാടനപരമായും നേതൃപരമായും പങ്കുവഹിച്ചിട്ടുള്ള തികഞ്ഞ മതേതര വാദിയായിരുന്നു അദ്ദേഹം. പ്രീണന രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തുക എന്ന സമകാലിക പൊതുബോധത്തില്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശരിക്കുവേണ്ടി കൃത്യമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുന്ന വ്യക്തിത്വമായിരുന്നു പി ടി തോമസിന്റേത്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും കണിശതയും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാടെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.