ആര്‍എസ്എസ്സിനു വേണ്ടി പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ അംഗീകരിക്കില്ല: തുളസീധരന്‍ പള്ളിക്കല്‍
sdpi
31 ഡിസംബർ 2021
തിരുവനന്തപുരം: ആര്‍എസ്എസ്സിനു വേണ്ടി പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ആലപ്പുഴയിലെ അനിഷ്ട സംഭവങ്ങളുടെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, കെഎസ് ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വല്‍സന്‍ തില്ലങ്കേരിയെയും ആര്‍എസ്എസ് നേതാക്കളെയും രക്ഷപ്പെടുത്താനുള്ള പോലീസ് നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളെ വേട്ടയാടുന്ന പോലീസ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് ക്രമിനലുകളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ദലിത് കോളനികളില്‍ കടന്നുചെന്ന് പരിശോധന നടത്തുന്ന പോലീസ് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നു പ്രതികളെ പിടികൂടിയിട്ടു പോലും റെയ്ഡ് നടത്തിയതായി ഇതുവരെ അറിയില്ല. വര്‍ഗീയ മനസോടെ പെരുമാറുകയും നിരപരാധികളെ അന്യായമായി കസ്റ്റഡിയില്‍വെച്ച് പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, പ്രാവച്ചമ്പലം അഷ്‌റഫ്, എസ് പി അമീറലി, എല്‍ നസീമ സംബന്ധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമാപിച്ചു.