SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പൊലീസ് ആർഎസ്എസ് ന്റെ കൊട്ടേഷൻ സംഘങ്ങളാകരുത്: എസ്‌ഡിപിഐ
sdpi
31 ഡിസംബർ 2021

ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഇന്ന് പുലർച്ചെ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകൾ അടിച്ചു തകർത്ത പൊലീസ് നടപടിയിൽ എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് കെ.റിയാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പൊലീസ് ആർ.എസ്.എസ്.ന്റെ കൊട്ടേഷൻ സംഘങ്ങളാകരുതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ന് പുലർച്ചെ മണ്ണഞ്ചേരി അടിവാരം പനക്കൽ ഹാരിസിന്റെയും, ആര്യാട് പള്ളിമുക്ക് അസ്‌ലമിന്റെ വീടുമാണ് പൊലീസ് തല്ലിതകർത്തത്.കതകുകൾ,ജനലുകൾ,ഗൃഹോപകരണങ്ങൾ,ടാപ്പുകൾ,ചെടിച്ചട്ടികൾ,കുടിവെള്ള കണക്ഷൻ തുടങ്ങി നിരവധി നാശനഷ്ടങ്ങളാണ് പൊലീസ് ഉണ്ടാക്കിയത്.മൂന്ന് വയസ്സുള്ള കുട്ടിയെ പോലും പൊലീസ് ഭീഷണിപ്പെടുത്തി.പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്.പാർട്ടി സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകികളെയും,പിന്നിൽ പ്രവർത്തിച്ച ആർഎസ്എസ്-ബിജെപി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികളെ വേട്ടയാടാൻ ആണ് പൊലീസ് ശ്രമിക്കുന്നത്.പൊലീസിന്റെ പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കുകയും, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ അക്രമമിഴിച്ചു വിട്ട പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.