SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: കെ കെ അബ്ദുല്‍ ജബ്ബാര്‍
SDPI
10 ജനുവരി 2022

തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവം അപലപനീയമാണെന്നും കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് കാംപസുകളെ ചോരക്കളമാക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഒരാള്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം വേണം. കാംപസിനു പുറത്തുനിന്നെത്തിയവരാണ് അക്രമം നടത്തിയെന്ന വാര്‍ത്ത ഗൗരവതരമാണ്. സംഘര്‍ഷം സംസ്ഥാനത്തെ മറ്റ് കാംപസുകളിലേക്കും വ്യാപിക്കാതിരിക്കാന്‍ പോലിസിന്റെ സത്വരവും ക്രിയാല്‍മകവുമായ ഇടപെടലുകളുണ്ടാവണം. ഇടുക്കി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമങ്ങള്‍ നല്‍കുന്ന അപായ സൂചന ഗൗരവതരമാണ്. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കാംപസുകളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ജനാധിപത്യവിരുദ്ധനിലപാടുകളും എസ്എഫ്‌ഐയുടെ ധാര്‍ഷ്ട്യവുമാണ് ഇത്തരം സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. അതേസമയം, നാഴികയ്ക്ക് നാല്‍പ്പതുവട്ടം സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് തങ്ങളെന്ന് ആവര്‍ത്തിക്കുന്നവരാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നത് അവരുടെ കാപട്യം വ്യക്തമാക്കുന്നു. അക്രമത്തിലും കൊലപാതകത്തിലും മുമ്പിലെത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം മല്‍സരിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.