SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: പി അബ്ദുല്‍ ഹമീദ്
sdpi
15 ജനുവരി 2022

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ബിജെപി സര്‍ക്കാരിന്റെ നടപടി കടുത്ത ഗുരുനിന്ദയാണ്. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരേ പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീ നാരായണഗുരു. ശ്രീ നാരായണ ഗുരുവിൻ്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമ മതിയെന്ന തീട്ടുരം ജാതീയതയാണ് പ്രകടമാക്കുന്നത്. ചാതുർവർണ്യത്തെയും മനുവാദത്തെയും ഉപാസിക്കുന്ന ബിജെപി തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് ഗുരുവിനോടുള്ള അവരുടെ നിലപാട്. അദ്ദേഹം ഉയർത്തിപ്പിടിച്ച സാമൂഹിക നീതി സങ്കൽപ്പത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹം കേരളത്തില്‍ പ്രബലമായതിനാല്‍ ഇവിടെ അവരുടെ പിന്തുണ നേടുന്നതിന് കപടനാടകമാടുന്ന ബിജെപിയുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ജാതി കോമരങ്ങളുടെ എക്കാലത്തെയും ശത്രുവാണ് മഹാനായ ശ്രീ നാരായണ ഗുരു.  മാനവികതയുടെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള സമൂഹസൃഷ്ടിക്കുവേണ്ടി പ്രയത്നിച്ച നവോത്ഥാന നായകനെ ആക്ഷേപിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.