SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കൊല്ലത്തിന് മത-രാഷ്ട്രീയ രംഗത്തെ കാരണവരെയാണ് നഷ്ടമായത്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
sdpi
03 ഫെബ്രുവരി 2022

തിരുവനന്തപുരം: മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ഡോ. എ യൂനുസ് കുഞ്ഞിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. പൊതുരംഗത്തുള്ള മുഴുവന്‍ ആളുകള്‍ക്കും വഴികാട്ടിയെയും മത - സാമൂഹിക - രാഷ്ട്രീയ രംഗത്തെ കാരണവരെയുമാണ് അദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടപെട്ടിട്ടുള്ളതെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. താന്‍ വളര്‍ന്ന് വന്ന പ്രതികൂല സാഹചര്യങ്ങളും നേരിട്ട പ്രതിസന്ധികളും പുതുതലമുറയോട് നിരന്തരം ഓര്‍മപ്പെടുത്തി ത്യാഗത്തിലൂടെ മാത്രമേ വളരാന്‍ സാധിക്കുകയുള്ളൂ എന്ന ഗുണപാഠം പകര്‍ന്നു നല്‍കിയ ഗുരുവര്യനാണ് ഡോ. എ യൂനുസ് കുഞ്ഞ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന ഉറ്റവരുടെയും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.