ശ്രീനാരായണഗുരു സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ ഡയറിയിലെ അയിത്തം പ്രതിഷേധാര്‍ഹം: പി ആര്‍ സിയാദ്
sdpi
04 ഫെബ്രുവരി 2022
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ ഡയറിയില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് അയിത്തം കല്‍പ്പിച്ച് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. സംസ്ഥാനത്തെ 17 സര്‍വകലാശാലകളുടെയും പേരും വിശദാംശങ്ങളും നല്‍കിയിട്ടും ഇടതു സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന കൊല്ലം കേന്ദ്രമായി കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഗുരു സര്‍വകലാശാലയെ ഒഴിവാക്കിയത് ബോധപൂര്‍വമാണ്. 2020 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സര്‍വകലാശാലയുടെ പേര് 2021 ലെ സര്‍ക്കാര്‍ ഡയറിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അന്ന് ഡയറി നേരത്തെ അച്ചടിച്ചു എന്ന വിശദീകരണമാണ് സര്‍ക്കാര്‍ നടത്തിയതെങ്കില്‍ ഇത്തവണയും അയിത്തം കല്‍പ്പിച്ചിരിക്കുന്നത് വളരെ ആസൂത്രിതമാണ്. റിപ്പബ്ലിക് ദിനപരേഡില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം വെച്ച നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ അതേ മാനസീകാവസ്ഥയാണ് ശ്രീനാരായണ ഗുരുവിനോട് സംസ്ഥാന സര്‍ക്കാരിനും. നവോത്ഥാന വായ്ത്താരി പാടി പിന്നാക്ക സമൂഹങ്ങളെ വോട്ട് ബാങ്കായി നിലനിര്‍ത്തുകയും ചാതുര്‍വര്‍ണ്യ മനസ്ഥിതിയോടെ പരിഗണിക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാരിന്റെ കാപട്യനിലപാട് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. ശ്രീനാരായഗുരു സര്‍വകലാശാലയുടെ പേര് സര്‍ക്കാര്‍ ഡയറിയില്‍ ഉള്‍പ്പെടുത്തി പുനപ്രസിദ്ധീകരിക്കണമെന്നും ഇത്തരം കുടില ബുദ്ധി ഔദ്യോഗിക മേഖലകളില്‍ പ്രാവര്‍ത്തിക്കുകയും ചെയ്യുന്നവരെ നിയമനത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.