SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വിട പറഞ്ഞത് നിസ്വാർത്ഥനായ പണ്ഡിത നേതാവ്: മൂവാറ്റുപുഴ അഷ്റഫ് മൗലവി
sdpi
28 ഫെബ്രുവരി 2022

തിരുവനന്തപുരം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന  പാലുവള്ളി നിസാര്‍ മൗലവിയുടെ വേര്‍പാട് വേദനിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. നിസ്വാർത്ഥനായ പണ്ഡിത നേതൃത്വമായിരുന്നു അദ്ദേഹം. സമൂഹവും സമുദായവും നേരിടുന്ന വിവേചനത്തിലും നീതി നിഷേധത്തിലും എതിരായ കർമനിരതമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനങ്ങളും സമൂഹത്തിന് എക്കാലത്തും മാതൃകയാണ്. അദ്ദേഹത്തിൻ്റെ വേർപാടിൽ വേദനിക്കുന്ന ഉറ്റവർ, സഹപ്രവർത്തകർ, ശിഷ്യഗണങ്ങൾ തുടങ്ങി എല്ലാവരുടെയും ദു:ഖത്തിൽ പങ്ക്  ചേരുന്നതായും മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചന സന്ദേശത്തിൽ പറഞ്ഞു.