സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ അനുശോചിച്ചു
sdpi
06 മാര്‍ച്ച് 2022
തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കേരള രാഷ്ട്രീയത്തിൻ്റെ പണ്ഡിത നേതൃത്വമാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി എല്ലാവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചന സന്ദേശത്തിൽ പറഞ്ഞു.