SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സാമ്പത്തിക സ്ഥിതി: സിഎജി റിപോര്‍ട്ട് സര്‍ക്കാരിന്റെ അവകാശവാദത്തിനേറ്റ തിരിച്ചടി- പി ആര്‍ സിയാദ്
sdpi
20 മാര്‍ച്ച് 2022

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്നെന്ന സിഎജി റിപോര്‍ട്ട് സര്‍ക്കാരിന്റെ പൊള്ളയായ അവകാശ വാദത്തിനേറ്റ തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. വരവും ചെലവും തമ്മിലുള്ള വന്‍ അന്തരം ഗൗരവതരമാണ്. ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ തുക എല്ലാ വകുപ്പുകള്‍ക്കും നല്‍കുന്നെന്ന കണ്ടെത്തല്‍ പൊതുകടം വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. ചെലവിന്റെ വ്യക്തമായ കണക്കുകള്‍ പോലും ഓഡിറ്റിങ്ങിനായി നല്‍കാത്തതിനാല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനാകുന്നില്ലെന്ന റിപോര്‍ട്ട് സര്‍ക്കാരിന്റെ കൃത്യവിലോപത്തിന്റെ തെളിവാണ്.  കിഫ്ബിയുടെയും കെഎസ്പിഎല്‍ ന്റെയും പേരില്‍ ബജറ്റിനു പുറത്ത് കടം എടുക്കുന്നത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. കണക്കുകള്‍ തീര്‍പ്പാകാത്ത ഫയലുകള്‍ പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നാണ് സിഎജി റിപോര്‍ട്ട് വ്യക്തമാക്കുന്നത്. കൂടാതെ ജനങ്ങളെ കബളിപ്പിച്ച് കെ റെയില്‍ ഉള്‍പ്പെടെയുള്ള വന്‍ സാമ്പത്തിക മുതല്‍ മുടക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കണക്കുകള്‍ ഒളിച്ചുവെച്ച് സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത്. സിഎജിയെ പോലും നോക്കുകുത്തിയാക്കുന്ന ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവി അപകടത്തിലാക്കുമെന്നും പി ആര്‍ സിയാദ് വ്യക്തമാക്കി.