SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ പരിഹസിക്കുന്നത്: എ കെ സലാഹുദ്ദീന്‍
sdpi
30 മാര്‍ച്ച് 2022

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ പരിഹസിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. മദ്യശാലകളുടെ എണ്ണം കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്ന വൈരുദ്ധ്യാല്‍മക ഭരണപരിഷ്‌കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാന്‍ ശക്തമായ പ്രചരണം നടത്തി ലഹരിവിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിട്ട് കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ - വിമുക്തിക്ക് രൂപം നല്‍കിയ സര്‍ക്കാരാണ് ഐടി മേഖലയിലുള്‍പ്പെടെ മദ്യം സുലഭമാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. നാട്ടില്‍ മുഴുവന്‍ മദ്യശാലകള്‍ തുറന്ന ശേഷം മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും അനുവദിച്ച സര്‍ക്കാരിന്റെ അതിസാഹസികത പരിഹാസ്യമാണ്. കൂടുതല്‍ ബ്രുവറി ലൈസന്‍സ് അനുവദിക്കാനും മദ്യ ഉത്പ്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ ബിവറേജസ് കോര്‍പറേഷന്‍ വഴി ആരംഭിക്കാനുമുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാര്‍ഷിക വിളകളില്‍ നിന്ന് മദ്യ ഉല്‍പ്പാദിപ്പിച്ച് കാര്‍ഷിക മേഖലയെ രക്ഷപ്പെടുത്താനുള്ള തീരുമാനം മറ്റൊരു ദുരന്തമായി മാറും. നീര ഉല്‍പ്പാദനം എവിടെയെത്തിയെന്ന് കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. മദ്യ ഉല്‍പ്പാദനവും വിപണനവും വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്ന ഇടതു സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. മദ്യം സുലഭമാക്കാനുള്ള തീരുമാനം സ്ത്രീകളോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണെന്നും കേരളത്തിന്റെ സമാധാനത്തിന് ഭീഷണിയായി മാറുമെന്നും എ കെ സലാഹുദ്ദീന്‍ പറഞ്ഞു.