SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സബ്സിഡി മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ച് മത്സ്യബന്ധന മേഖലയെ രക്ഷിക്കണം : കെ കെ അബ്ദുൽ ജബ്ബാർ
sdpi
31 മാര്‍ച്ച് 2022

തിരുവനന്തപുരം: സബ്സിഡി മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ച് മൽസ്യ ബന്ധന മേഖലയെ രക്ഷിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. പെർമിറ്റുളള വള്ളങ്ങൾക്ക് സിവിൽ സപ്ലൈസ് വഴിയുള്ള മണ്ണെണ്ണ വിതരണം രണ്ട് മാസത്തോളമായി നിലച്ചിരിക്കുകയാണ്. മത്സ്യഫെഡ് വഴി നൽകുന്ന മണ്ണെണ്ണ വിതരണവും താളംതെറ്റിയതോടെ പല വള്ളക്കാരും കടലിൽപോകുന്നതു തന്നെ നിർത്തിയിരിക്കുകയാണ്.

മണ്ണെണ്ണ ലിറ്ററിന് 50 രൂപയായിരുന്ന സമയത്തായിരുന്നു 25 രൂപ സബ്‌സിഡി പ്രഖ്യാപിച്ചത്. എന്നാൽ മണ്ണെണ്ണ വില 66 രൂപ ആയിട്ടും സബ്‌സിഡി നിരക്കിൽ വർദ്ധനവുണ്ടായിട്ടില്ലെന്നു മാത്രമല്ല സബ്‌സിഡി മണ്ണെണ്ണ വിതരണം തന്നെ നിർത്തിയിരിക്കുകയാണ്. മണ്ണെണ്ണ ദൗർലഭ്യത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി രക്ഷപ്പെടുവാൻ ശ്രമിക്കുമ്പോൾ വറുതിയിലാവുന്നത് മത്സ്യബന്ധനത്തെയും വിപണനത്തേയും ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ കടലിൽ പോകണമെങ്കിൽ കരിഞ്ചന്തയിൽ നിന്ന് 100 രുപ വരെ വില കൊടുത്ത് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടാണ്. കടലിൽ മൽസ്യലഭ്യത കൂടി കുറഞ്ഞതോടെ ഈ മേഖല ഗുരുതര പ്രതിസന്ധിയെയാണ് നേരിടുന്നത്. സബ്സിഡിയോടു കൂടി മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ച് മൽസ്യ ബന്ധനമേഖലയെ രക്ഷിക്കണമെന്നും കെ കെ അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.