എസ്ഡിപിഐ ഡോ. അംബേദ്കര്‍ സ്മൃതി അവാര്‍ഡ് ദലിത് ബന്ധു എന്‍ കെ ജോസിന് അംബേദ്കര്‍ ജയന്തി ദിനാചരണവും അവാര്‍ഡ് സമര്‍പ്പണവും ഏപ്രില്‍ 14 ന്
sdpi
08 ഏപ്രില് 2022
കോട്ടയം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ സ്മൃതി അവാര്‍ഡ് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ദലിത് ബന്ധു എന്‍ കെ ജോസിന്. ചരിത്ര രചനയിലൂടെ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2013 മുതല്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കി വരുന്നു. അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 ന് വൈകീട്ട് 4.30 ന് വൈക്കം അംബികാ മാര്‍ക്കറ്റില്‍ എന്‍ കെ ജോസിന്റെ വസതിയില്‍ നടക്കുന്ന അംബേദ്കര്‍ ജയന്തി ദിനാചരണ ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി അവാര്‍ഡ് വിതരണം മുടങ്ങിയിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് സംബന്ധിച്ചു.