ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ചില്‍ ആയുധമേന്തിയവരേയും സംഘാടകരെയും ഉടൻ അറസ്റ്റ് ചെയ്യണം: പി ആർ സിയാദ്
sdpi
01 ജൂണ്‍ 2022
ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ചില്‍ ആയുധമേന്തിയവരേയും സംഘാടകരെയും ഉടൻ അറസ്റ്റ് ചെയ്യണം: പി ആർ സിയാദ്
ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കിയ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണം
തിരുവനന്തപുരം: ദുര്‍ഗാവാഹിനി പ്രവർത്തകർ ആയുധമേന്തി പഥ സഞ്ചലനം നടത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പോലിസ് ഒത്തുകളിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് . പഥസഞ്ചലനത്തില്‍ ആയുധമേന്തിവരേയും സംഘാടകരേയും അറസ്റ്റ് ചെയ്യുക, ആയുധശേഖരം കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കാട്ടാക്കട ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടാപ്പകല്‍ വാളുകളേന്തി പൊതു നിരത്തിലൂടെ ഇതര സമൂഹങ്ങളിൽ ഭീതി വിറയ്ക്കു മാറ് പഥ സഞ്ചലനം നടത്തിയ സംഭവത്തിൽ നിസാര വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്. രാമ ക്ഷേത്ര നിർമാണം ചൂണ്ടിക്കാട്ടി പോർവിളി നടത്തിയും മഥുരയിലെയും കാശിയിലെയുമുൾപ്പെടെയുള്ള ആരാധനാലങ്ങൾ തകർക്കുമെന്ന് ഭീഷണിയുയർത്തി പ്രസംഗവും മുദ്രാവാക്യവും മുഴക്കിയിട്ടും മതസ്പർദ്ദ കണ്ടെത്താൻ പോലിസിന് കഴിയാത്തത് ആശ്ചര്യകരമാണ്.
വിദ്വേഷ പ്രസ്താവന നടത്തിയ ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളായ സംഘാടകര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. വാളേന്തിയുള്ള പഥസഞ്ചലനത്തിനെതിരേ എസ്ഡിപിഐയുൾപ്പെടെ വിവിധ പ്രസ്ഥാനങ്ങൾ പരാതി നല്‍കിയിട്ടും സ്വമേധയ ആര്യങ്കോട് പോലിസ് കേസെടുത്തത് ദുരൂഹമാണ്. കേസ് തേച്ചുമാച്ച് കളയാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സ്വമേധയ കേസെടുത്ത നടപടി. വാളേന്തിയവരെയും ആയുധ പരിശീലന കാംപ് സംഘടിപ്പിച്ച ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതുവരെ എസ്ഡിപിഐ സമരരംഗത്തുണ്ടാവുമെന്നും ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കിയ സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.