SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ജിഎസ്ടി വര്‍ധന: ബിജെപി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം- റോയ് അറയ്ക്കൽ
sdpi
17 ജൂലൈ 2022

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളുടെ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ മേല്‍ അമിത നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നത് ബിജെപി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കൽ. അഞ്ച് ശതമാനം ജിഎസ്ടി വര്‍ധിപ്പിച്ചതുമൂലം ജൂലൈ 18 മുതല്‍ അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമെന്ന വാര്‍ത്ത സാധാരണ ജനങ്ങളില്‍ ഇടിത്തീയായി മാറിയിരിക്കുന്നു.   ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റമാണ് നാളെ മുതല്‍ ഓരോ കുടുംബത്തേയും കാത്തിരിക്കുന്നത്. അരി, പയര്‍, ഗോതമ്പ്, പാല്‍, മത്സ്യം മുതല്‍ ആശുപത്രി മുറികള്‍, ഹോട്ടല്‍ മുറികള്‍,  പെന്‍സിലും കത്തിയും ഉള്‍പ്പെടെ സകലതിനും വില വര്‍ധിക്കും. എല്‍.ഇ.ഡി ലൈറ്റുകള്‍, പമ്പുകള്‍, ജൈവ വളം, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവയുടെ നികുതിയും ഉയര്‍ത്തിയിട്ടുണ്ട്. ലീഗല്‍ മെട്രോളജി നിയമ പ്രകാരം മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്ക് 5 ശതമാനം നിരക്കില്‍ ജൂലൈ 18 മുതല്‍ ജിഎസ്ടി ഈടാക്കും. മുന്‍പ് ഈ സാധനങ്ങളെ ജിഎസ്ടി പരിധയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചെക്കുകള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ്ജിന് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി നല്‍കണം. തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർത്തവർ തന്നെയാണ് അമിത നികുതിയിലൂടെ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്നത്. കോർപറേറ്റുകൾക്ക് വേണ്ടി കോർപറേറ്റുകൾ നടത്തുന്ന ഭരണമായി ഇന്ത്യൻ ജനാധിപത്യം മാറിയിരിക്കുന്നു.

കോര്‍പ്പറേറ്റ് ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി സാധാരണക്കാരെ കൊള്ളയടിക്കുന്ന സംഘപരിവാര ഭരണകൂടം വിമര്‍ശനങ്ങളെയും വാക്കുകളെയും പ്രതിഷേധങ്ങളെയും പോലും തടവിലാക്കിയാണ് മുന്നോട്ടുപോകുന്നത്. ഇതിനെതിരേ രാജ്യസ്‌നേഹികള്‍ വിഭാഗീയത മറന്ന് ഒരുമിക്കാന്‍ തയ്യാറാവണമെന്നും റോയ് അറയ്ക്കൽ ഓര്‍മിപ്പിച്ചു.