എസ്ഡിപിഐക്കെതിരായ പരാമര്‍ശം: വി ഡി സതീശന്‍ വിടുവായത്തം അവസാനിപ്പിക്കണം- പി അബ്ദുല്‍ ഹമീദ്
sdpi
22 ഓഗസ്റ്റ് 2022
തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ എസ്ഡിപിഐ സഹായിച്ചു എന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന പ്രതികരണം വിടുവായത്തമാണെന്നും അത് അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നതിനപ്പുറം എസ്ഡിപിഐ ആരെ, എവിടെ സഹായിച്ചു എന്നു സത്യസന്ധമായി പറയാന്‍ സതീശന്‍ തയ്യാറാവണം. ആരെയൊക്കെയോ സുഖിപ്പിക്കുന്നതിന് സ്ഥാനത്തും അസ്ഥാനത്തും എസ്ഡിപിഐയെ വലിച്ചിഴയ്ക്കുന്നത് കുറച്ചു കാലമായി വി ഡി സതീശന്‍ ആവര്‍ത്തിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ആര്‍ക്കും കയറി കൊട്ടാനായി വഴിയില്‍ കെട്ടിയിരിക്കുന്ന ചെണ്ടയല്ല എസ്ഡിപിഐ. ചില പ്രത്യേക സാഹചര്യങ്ങളില്‍ നിസ്സഹായ സമൂഹം ചെയ്യുന്ന വോട്ടിന്റെ പേരില്‍ നേടുന്ന വിജയം സതീശന് അഹങ്കരിക്കാനുള്ളതല്ല എന്ന ധാരണയുണ്ടാവണമെന്നും പി അബ്ദുല്‍ ഹമീദ് ഓര്‍മിപ്പിച്ചു.