കുട്ടികൾക്കിടയിൽ ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നു; ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കണം- പി ആർ സിയാദ്
sdpi
16 ഒക്ടോബർ 2022
കോവിഡിന് ശേഷം കുട്ടികൾക്കിടയിൽ സാംക്രമിക രോഗങ്ങൾ വർധിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്നും ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദപഠനം നടത്തണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് ആവശ്യപ്പെട്ടു. മുരിക്കാശേരിയിൽ നടന്ന എസ്ഡിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ ജലജന്യ രോഗങ്ങൾ വൻതോതിൽ വ്യാപിക്കുകയാണ്. പകർച്ചപ്പനിയും മറ്റു ജലജന്യ രോഗങ്ങളും കാരണം സ്കൂളുകളിൽ ഹാജർ നില കുറവാണെന്ന് അധ്യാപകർ വ്യക്തമാക്കുന്നു. ഒരു തവണ രോഗിയായ കുട്ടിക്ക് തുടർച്ചയായി ഇത്തരം അസുഖങ്ങൾ വരുന്നതിനു പിന്നിലെ ആരോഗ്യ സാമൂഹിക കാരണങ്ങളെക്കുറിച്ചും മരുന്നിന്റെ ഗുണനിലവാരത്തെ കുറിച്ചും പഠനം നടത്തേണ്ടതുണ്ട്. ജലദോഷത്തിൽ തുടങ്ങി ന്യുമോണിയയിലേക്കു വഴിമാറി രോഗം ഗുരുതരമാവുന്ന അവസ്ഥയാണ് നിലവിൽ കണ്ടുവരുന്നത്. സംസ്ഥാന ആരോഗ്യ വിഭാഗം ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജലീലിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത്, അബ്ദുൽ മജീദ്, റഷീദ് ഖാസിമി, ഹാരിസ് മുരിക്കാശ്ശേരി, സിറാജ് മുണ്ടിയെരുമ, റഫീഖ് പി സലാം, റഹീം സി ബി, ഷമീർ മേച്ചേരി, മൻസൂർ എൻ നിസാർ, നെജി സന്യാസിയോട പങ്കെടുത്തു.